കൊച്ചി: ഇന്ത്യയുടെ കപ്പൽ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡും (സിഎസ്എൽ) ഡിപി വേൾഡ് ഗ്രൂപ്പിൻറെ ഭാഗമായ ഡ്രൈഡോക്സ് വേൾഡും 50:50 സംയുക്ത സംരംഭത്തിന് ധാരണയിൽ. കൊച്ചിയിലെ ഇൻറർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി (ഐഎസ്ആർഎഫ്) യെ കൂടുതൽ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നതിനാണ് ഈ സംയുക്ത സംരംഭം. ന്യൂഡൽഹിയിൽ നടന്ന ബ്രിക് സ് ഉച്ചകോടി 2026 ൻറെ ഭാഗമായി കേന്ദ്ര തുറമുഖ - ഷിപ്പിംഗ്-ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളിൻറെയും യുഎഇ അഡ്വാൻസ്ഡ് സയൻസ് ആൻറ് ടെക്നോളജി അസിസ്റ്റൻറ് വിദേശകാര്യ മന്ത്രി ഒമ്രാൻ ഷറഫ് അൽഹാഷിമിയുടെയും സാന്നിധ്യത്തിൽ ഡ്രൈഡോക്സ് വേൾഡ് സിഇഒ ക്യാപ്റ്റൻ റാഡോ അൻറോളോവിക്കും കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി.ജെയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു.ഇന്ത്യ മാരിടൈം വീക്ക് 2025ൽ ഇരു സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവച്ചിരുന്ന ധാരണാപത്രത്തിൻറെ തുടർച്ചയായാണ് സംയുക്ത സംരംഭം രൂപീകരിച്ചത്. ......
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പുതുതായി സി എ നേടിയവരുടെ കോൺവൊക്കേഷൻ ചടങ്ങ് ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.
നിർമിത ബുദ്ധിയുടെ വ്യാപനം നിരവധി തൊഴിലുകളിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെങ്കിലും ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ നിയമപരമായ ഉത്തരവാദിത്വവും തന്ത്രപരമായ ബിസിനസ് ഉപദേശവും മനുഷ്യബുദ്ധിക്ക് മാത്രമുള്ള പ്രധാന മേഖലയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ജി എസ് ടിയുടെ വരവും രാജ്യത്തെ വളർന്നുവരുന്ന വിപണിയും ബിസിനസ് മേഖലയുമെല്ലാം യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. ......
കൊച്ചി: കാഴ്ചപരിമിതരായ പുരുഷന്മാര്ക്കായുള്ള 13-ാമത് ഓള് കേരള നവാസ് നിസാര്‍ ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ആലുവ ബ്ലൈന്‍ഡ് സ്കൂളില്‍തുടക്കമായി. വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ രജനീഷ് ഹെന്റി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: എറണാകുളം അഹല്യ ഐ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗികൾക്കായി ‘മധുരം സീസൺ 2’ എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമേഹവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച് രോഗികൾക്ക് ശാസ്ത്രീയമായ അറിവും ആവശ്യമായ മുൻകരുതലുകളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. ......
കൊച്ചി: ആഗോളമാറ്റങ്ങളുടെയും ആധുനിക സാങ്കേതികവിദ്യകളുടെയും ആവശ്യകത ഉൾക്കൊണ്ട് വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട സമഗ്രമാറ്റങ്ങൾ ചർച്ച ചെയ്യുന്ന SANKALP 2047 – Evolving EduVision 2047 എന്ന ദേശീയ വിദ്യാഭ്യാസ സെമിനാർ 2026 സെപ്റ്റംബർ 18, 19 തിയതികളിൽ കൊച്ചി താജ് വിവാന്തയിൽ സംഘടിപ്പിക്കും.
നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് (എൻ.സി.സി.എസ്), കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11363 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 81 കേസുകളിലായി 57 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10530 ആയി. ......
ദുബായ്: കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മേഖലയിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ വെയർ ഹൌസുകളിലൊന്നായ ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിലെ ആസ്റ്റർ ഫാർമസിയുടെ വിതരണ കേന്ദ്രം സന്ദർശിച്ചു.
കാര്യക്ഷമവും വിശ്വസനീയവുമായ ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും സ്വകാര്യമേഖലയ്ക്ക് പ്രധാന പങ്കുണ്ടെന്ന് സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ മരുന്നുകൾക്കും മെഡിക്കൽ സാമഗ്രികൾക്കുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ സ്വകാര്യ, പൊതുമേഖലകൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഷൈഖ് ഹംദാൻ സന്ദർശനത്തിനിടെ ചൂണ്ടിക്കാട്ടി.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ......
ബംഗളുരു: സൂപ്പർ സ്റ്റാർ ദർശനും പെൺ സുഹൃത്ത് പവിത്ര ഗൗഡയും പ്രധാനപ്രതികളായ പ്രമാദമായ രേണുകസ്വാമി കൊലക്കേസിന്റെ വിചാരണയിൽ വൻ നിയമപ്പോരാട്ടമാണ് നടക്കുന്നത്. സംഭവത്തിൽ ദൃക്സാക്ഷിയാണ് പതിനാലാം പ്രതി പ്രദോഷ്. ......
കൊച്ചി: അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് തുടക്കമായി.
രാജ് സാഗർ ഫിലിംസിൻ്റെ ബാനറിൽ രമേഷ് ഗോപിനാഥാണ് ചിത്രം നിർമ്മിക്കുന്നത്. മാഹി അയിഷാ മൻസിലിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്.
ചലച്ചിത്ര പ്രവർത്തകർ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉഷാശ്രീധരൻ,സ്നിഷ രമേഷ് എന്നിവർ ഭദ്രദീപം തെളിയിച്ചു.
പോണ്ടിച്ചേരി മുൻ ആഭ്യന്തര വകുപ്പുമന്ത്രി ഇ. ......